മംഗലപുരം : യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “കൂടെയുണ്ട് കൂടൊരുക്കാൻ” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു മംഗലപുരം പഞ്ചായത്തിലെ തോന്നയ്ക്കൽ എട്ടാം വാർഡിൽ കല്ലൂർ യു.പി.എസ്സിൽ നാലാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന സാൽവിൻ, സാൽവിയ എന്ന കുട്ടികൾക്കു ചോർന്നൊലിക്കുന്ന കൂരയിൽ നിന്നും ഒരു പുതിയ വീട് എന്ന സ്വപ്നം സാക്ഷാൽകരിച്ചു കൊണ്ട് വീടിന്റെ രണ്ടാം ഘട്ട കട്ടള വെയ്പ്പ് നടന്നു. മംഗലപുരം ടൗൺ ജുമാമസ്ജിദ് ഇമാം അൽആമീൻ റഹുമാനി, കെപിസിസി എക്സിക്യൂട്ടീവ് അംഗം എംഎ ലത്തീഫ് എന്നിവർ ചേർന്ന് നിർവഹിച്ചു. ബിൽഡിംഗ് ചെയ്യുന്ന സ്റ്റാർ ലൈൻ ബിൽഡിംഗ് ഗ്രൂപ്പ് എംഡി തസ്ലീം, പിടിഎ പ്രസിഡന്റ് ഉറൂബ്, എസ്. മുനീർ, സഞ്ജു, നിക്കോളാസ്, ബാലമുരുകാൻ, നാസർ, നസീർ, ഷാനവാസ് എന്നിവർ പങ്കെടുത്തു.
