അഞ്ചുതെങ്ങ് : വാഹന പരിശോധന നടത്തവേ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ എസ്ഐ നസീമുദ്ദീനെ(52) ബൈക്കിടിപ്പിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചുപോയ രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് കായിക്കര കുന്നത്ത് വീട്ടിൽ സനീഷ്(24), ചിറയിൻകീഴ് അഴൂർ തിരുവാതിരക്കാരവിള ലക്ഷംവീട്ടിൽ രാഹുൽ(24) എന്നിവരെയാണു അഞ്ചുതെങ്ങ് എസ്എച്ച്ഓ കലാധരൻപിള്ള, എഎസ്ഐമാരായ ഹരികുമാർ, സുഗുണൻ, എസ് സിപിഒമാരായ സുനിൽ, ഷാജഹാൻ, ഉണ്ണിരാജ്, ഷിജു എന്നിവരടങ്ങിയ പൊലീസ് സംഘം പിടികൂടിയത്.