ആറ്റിങ്ങൽ : ദേശീയ അധ്യാപക പരിഷത്ത് ( എൻ.റ്റി.യു ) ആറ്റിങ്ങൽ സബ് ജില്ല ,ഓൺ ലൈൻ പഠന സൗകര്യമില്ലാത്ത ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിക്ക് ടി വി നൽകി. എൻ.റ്റി.യു സംസ്ഥാന കമ്മിറ്റി അംഗം ബൈജു ടി വി കുട്ടിയുടെ രക്ഷിതാവിന് കൈമാറി. ഹെഡ്മാസ്റ്റർ അനിൽകുമാർ ,ജില്ലാ ജോയിൻ്റ് സെക്രട്ടറി അഖിലേഷ് ,ജില്ലാ കമ്മിറ്റി അംഗം ഷൈജു ,ആറ്റിങ്ങൽ സബ് ജില്ലാ പ്രസിഡൻ്റ് സുജിത്ത് എന്നിവർ പങ്കെടുത്തു.
