ആറ്റിങ്ങൽ: 74-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭയിൽ ദേശീയ പതാക ഉയർത്തി ചെയർമാൻ എം.പ്രദീപ് ശുചിത്വ പദവി പ്രഖ്യാപനം നടത്തും.
ഹരിതകേരള മിഷൻ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ആരോഗ്യ മേഘലയിലെ ശുചീകരണ പ്രവർത്തനം, മാലിന്യ നിർമ്മാർജനം എന്നിവ നടപ്പിലാക്കിയതിന്റെ ഒന്നാം ഘട്ട പദ്ധതിയാണ് ‘ശുചിത്വ പദവി പ്രഖ്യാപനം’ കെണ്ടുദ്ദേശിക്കുന്നത്. ഹരിത കേരള മിഷൻ ഇതിനായി നിരവധി നിബന്ധനങ്ങൾ നൽകിയിട്ടുണ്ട്. ആറ്റിങ്ങൽ നഗരസഭ ഈ നിർദ്ദേശങ്ങൾ നൂറ് ശതമാനവും പാലിച്ചതായി ബന്ധപ്പെട്ട വിലയിരുത്തൽ കമ്മിറ്റിക്ക് ബോദ്ധ്യപ്പെട്ടു.
ഇത്തരത്തിൽ കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 74-ാം സ്വാതന്ത്ര്യ ദിനത്തിൽ പദ്ധതി പ്രഖ്യാപനം നടത്തും. തുടർന്ന് ഹരിതകേരള മിഷൻ ഇത് പരിശോധിക്കുകയും മിഷന്റെ മാനദണ്ഡങ്ങൾ പാലിച്ച് വിജയകരമായി നടപ്പിലാക്കിയ തദ്ദേശ സ്ഥാപനത്തെ അവാർഡിന് അർഹമാക്കുകയും ചെയ്യും.