ജില്ലയിലെ പുരാതന മസ്ജിദുകളിൽ ഒന്നാണ് ഇടവയിലെ ഇടവ ആലുമ്മൂട് വലിയ പള്ളി. ആലുംമൂട് വലിയ പള്ളിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ആലുമ്മൂട് തങ്ങളുടെ മക്ബറ സ്ഥിതി ചെയുന്നുണ്ട്.
മക്ബറയോടോടനുബന്ധിച്ചു ജമാഅത്ത് കമ്മിറ്റി സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി കുത്തി തുറന്നു മോഷണം ചെയ്തു കൊണ്ട് പോയ സംഭവം വിസ്വാസികൾക്കിടയിൽ അങ്ങേയറ്റം വേദനയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടെന്നു അടൂർ പ്രകാശ് എം പറഞ്ഞു.
മഖാമിലെ വഞ്ചി കവർച്ചയുമായി ബന്ധപ്പെട്ടു പ്രതിയുടെ ചിത്രങ്ങൾ അടങ്ങിയ സി സി ടി വി ദൃശ്യങ്ങൾ അടക്കം ജമാഅത്ത് കമ്മിറ്റി അയിരൂർ പോലീസിനു കൈമാറിയെങ്കിലും നാളിതുവരെയായും പ്രതിയെ പിടികൂടിയില്ലെന്നും
ഉടൻ പ്രതിയെ അറസ്റ്റ് ചെയ്തു നടപടികൾ സ്വീകരിക്കണമെന്നും അടൂർ പ്രകാശ് എം പി ആവശ്യപെട്ടു.