മംഗലപുരം ഗ്രാമപഞ്ചായത്തിൽ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുരുക്കുംപുഴ ബേക്കറി ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വേണുഗോപാലൻ നായർ, വാർഡ് അംഗം ഷാനവാസ്, സിന്ധു, വാർഡ് വികസന സമിതി ചെയർ പേഴ്സൺ കെ.പി ലൈല, പൊതുപ്രവർത്തകരായ ഷാജി, ലാൽ ഇടവിളാകം, സിപി ബിജു, നസീമ തുടങ്ങിയവർ പങ്കെടുത്തു.
