പ്രതികൂല ജീവിത സാഹചര്യങ്ങൾ നേരിട്ട് അവൾ നേടിയത് പത്തരമാറ്റ് തിളക്കമുള്ള വിജയം. അഞ്ചുതെങ്ങ് പഞ്ചായത്തിൽ ആറാം വാർഡിൽ വൃന്ദാവനം വീട്ടിൽ പഞ്ചമിയാണ് എസ് എസ് എൽ സി പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയത്. മാതാപിതാക്കൾ തൊഴിലാളികൾ ആണ്. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പഞ്ചമി യെ വാർഡ് മെമ്പർ എസ്. പ്രവീൺ ചന്ദ്രയുടെ നേതൃത്വത്തിൽ വാർഡിലെ ജനങ്ങൾ അനുമോദിച്ചു. വാർഡിന്റെ ഉപഹാരം വാർഡ് മെമ്പർ കൈമാറി. ഓഷോ രാജ്, ഗീതാ കുമാരി എന്നിവർ പങ്കെടുത്തു
