തോട്ടയ്ക്കാട് : നിയന്ത്രണം വിട്ട വാനിടിച്ച് ഡ്രൈവർക്ക് പരിക്ക്. പാരിപ്പള്ളി ഗാനാനിവാസിൻ കുമാറിന് പരിക്കേറ്റത്. ഇന്ന് രാത്രിയാണ് സംഭവം. തോട്ടയ്ക്കാട് പന്ത് വിളയ്ക്ക് സമീപം കുമാറിന്റെ മാരുതി ഒമ്നി വാൻ നിയന്ത്രണം വിട്ട് റോഡ് സൈഡിലെ ബ്രേക്കറിലിടിക്കുകയായിരുന്നു. ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്ത് ഫയർഫോഴ്സ് ആംബുലൻസിൽ ആറ്റിങ്ങൽ വലിയകുന്ന് ഗവ: ആശുപത്രിയിലെത്തിച്ചത്.