അറ്റിങ്ങൽ: ആലംകോട് ഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.ആലംകോട് പുളിമൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മാമ്പൂ റസ്റ്റോറന്റ് എന്ന ഹോട്ടലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഹോട്ടൽ അടച്ചുപൂട്ടി പകരം സവാള ഹോഴ്സെയിൽ കച്ചവടമാണ് ഇവിടെ നടത്തുന്നത്. ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നിരുന്നത്.
https://www.facebook.com/attingalvartha/videos/742371446335879/?app=fbl
എക്സൈസ് കമ്മീഷ്ണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഏകദേശം ഒരു കോടി വിലമതിക്കുന്ന കഞ്ചാവ് വിവിധ ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ 3 പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഹോട്ടൽ നടത്തിയിരുന്ന ആലംകോട് സ്വദേശി ഫഹദിനെ പിടികൂടാനുണ്ട്. കീഴാറ്റിങ്ങൽ സ്വദേശികളായ അർജുൻ (27), അജിൻ (25), ആറ്റിങ്ങൽ സ്വദേശി ഗോകുൽ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/153460668635196/posts/647969489184309/
പ്രദേശത്ത് കഞ്ചാവ് വില്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത്. പ്രതി അർജുന്റെ വീട്ടിൽ നിന്ന് നോട്ട് എണ്ണുന്ന മിഷ്യൻ അടക്കം കണ്ടെത്തി. ഉദ്യോഗസ്ഥർ തെളിവെടുപ്പിനായി ആലംകോട് ഹോട്ടലിൽ പ്രതികളെ കൊണ്ടുവന്നു. ആറ്റിങ്ങൽ, വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നും അന്വേഷണം നടക്കുന്നെന്നും എക്സൈസ് അറിയിച്ചു. ആറ്റിങ്ങൽ സി അജിദാസ്, വർക്കല സിഐ എം നൗഷാദ്, എക്സൈസ് തുടങ്ങിയവർ പങ്കെടുത്തു.
ഒരു ഫോർച്ചുണർ കാറും, ഫോർഡ് ഐക്കൻ കാറും പിടികൂടിയിട്ടുണ്ട്. ആന്ധ്ര പ്രദേശിൽ നിന്ന് സവാള കയറ്റിവരുന്ന ലോറിയിലാണ് കഞ്ചാവ് ഇവിടെ എത്തിക്കുന്നത്. തുടർന്ന് ഓൺലൈനിൽ വാട്സാപ്പ് വഴി കച്ചവടം നടത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നും അന്വേഷണം നടക്കുന്നെന്നും എക്സൈസ് അറിയിച്ചു.