വെഞ്ഞാറമൂട്: വെഞ്ഞാറമൂട് തൈക്കാട് സ്വകാര്യ പാരലല്‍ കോളജിന് സമീപത്തെ തടിമില്ലിന് തീപിടിച്ചു. ഇന്നലെ പുലര്‍ച്ചെ 5.30 ന് വിതുര രാഹുല്‍ഭവനില്‍ രവീന്ദ്രന്‍ നായരുടെ ഉടമസ്ഥതയിലുള്ള ഗോകുലം സാമില്ലിനാണ് തീ പിടിച്ചത്. ആയിരക്കണക്കിന് രൂപയുടെ തടികള്‍ കത്തിനശിച്ചു.വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് യൂണിറ്റിലെ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ പി.അര്‍.അനില്‍കുമാര്‍ , ലീഡിംഗ് ഫയര്‍മാന്‍ എ.രാജേന്ദ്രന്‍ നായര്‍, ഫയര്‍മാന്‍മാരായ അജീഷ്, അനില്‍ രാജ്, സതീശന്‍, ശരത് ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.