വർക്കല : പാപനാശത്ത് തിരയിൽപ്പെട്ട എൻജിനീയറിങ് വിദ്യാർഥിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. മുംബൈയിൽ താമസക്കാരനായ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി അമലി(26) നെയാണ് രക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം. പാപനാശം പ്രധാന ബീച്ചിൽ കുളിക്കുന്നതിനിടെ അമൽ തിരയിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. 500 മീറ്റർ കടലിനുള്ളിലേക്കുപോയ അമലിനെ ലൈഫ് ഗാർഡുകളായ സജിത്ത്, പ്രവീൺ എന്നിവർ ചേർന്നാണ് രക്ഷിച്ചത്. ഒരാഴ്ചയായി പാപനാശം കടലിൽ ചുഴിയും അടിയൊഴുക്കും ശക്തമാണ്.