Search
Close this search box.

ഓസോൺ ദിനത്തിൽ മരങ്ങളുടെ മുറിവുണക്കാൻ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ

eiCF39B75239

പാതയോരത്തെ തണൽമരങ്ങളിൽ ആണിതറച്ച് സ്ഥാപിച്ചിരുന്ന പരസ്യബോർഡുകൾ നീക്കം ചെയ്ത് മരങ്ങളുടെ മുറിവുണക്കാൻ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ രംഗത്ത്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിലാണ് ഓസോൺ ദിനത്തിൽ ഇത്തരമൊരു പ്രകൃതിസംരക്ഷണ പ്രവർത്തനം നടന്നത്. അവനവഞ്ചേരി മുതൽ കോരാണി വരെയുള്ള സംസ്ഥാനപാതയിലും ദേശീയപാതയിലും ഉൾപ്പെട്ട ഏതാണ്ട് അഞ്ചു കിലോമീറ്റർ പാതയോരത്തെ തണൽമരങ്ങളിൽ ആണിതറച്ച് സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകളാണ് കേഡറ്റുകൾ നീക്കം ചെയ്തത്. മരങ്ങളുടെ ആയുസ്സ് കുറയ്ക്കുന്ന ഇത്തരം ആണി തറയ്ക്കൽ പാടില്ല എന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. ചെറുതും വലുതുമായ ഇരുന്നൂറോളം ആണികൾ കേഡറ്റുകൾ നീക്കം ചെയ്തു. പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതു പോലെ പ്രധാനമാണ് ഉള്ളവയെ സംരക്ഷിക്കുക എന്നുള്ളത് എന്ന് മനസ്സിലാക്കിയിട്ടാണ് ഇത്തരത്തിൽ മരങ്ങളുടെ മുറിവുണക്കി അവയ്ക്ക് പുനർജന്മം നൽകാൻ കേഡറ്റുകൾ മുന്നോട്ടുവന്നത്. ശ്രദ്ധേയമായ വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി ഈ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനും പൊതുജനങ്ങൾക്ക് ബോധവൽക്കരണം നടത്താനും തീരുമാനിച്ചിരിക്കുകയാണ്. കമ്യൂണിറ്റി പോലീസ് ഓഫീസറും അധ്യാപകനുമായ എൻ.സാബു, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജൻ ജെ.പ്രകാശ് എന്നിവർ കേഡറ്റുകൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!