Search
Close this search box.

കരവാരം പഞ്ചായത്തിലെ ഈരാണിക്കോണം – തലവിള റോഡ് നിർമാണം പുരോഗമിക്കുന്നു

ei35QCB11136

കരവാരം : 2.3 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈരാണിക്കോണം- തലവിള റോഡ് എം.എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം ചിലവഴിച്ച്, അവസാന ഘട്ടം നിർമ്മാണം പൂർത്തിയാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

ഇരാണി മുക്കിൽ നിന്നും തലവിള ഭാഗത്തേക്ക് പോകുന്ന സമാന്തരപാത ഇപ്പൊൾ അവസാനഘട്ടമാണ് പൂർത്തിയാകുന്നത്. നേരത്തെ റോഡ് നവീകരിക്കാർ രണ്ട് ഘട്ടങ്ങളിലായി 1 കോടി ചിലവഴിച്ചിരുന്നു. ഇപ്പോൾ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം ചിലവഴിച്ച് ഈരാണി മുക്ക് ഭാഗം കൂടി പൂർത്തിയാക്കുകയാണ്. തലവിളമുക്കിൽ നിന്നും വേഗം ഈരാണിമുക്കിലെക്ക് വരുന്ന സമാന്തര റോഡാണ് ഇത് .നിലവിൽ എത്ക്കാട് വരെ റോഡ് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. മുൻപ് പഴയ ഒരു വഴിയാണ് ഉണ്ടായിരുന്നത്. ഇരു ഭാഗത്തുമുള്ള വ്യക്തികൾ വിട്ടുതന്ന സ്ഥലം കൂടി ഉപയോഗിച്ചാണ് 8 മീറ്റർ വരെ വീതിയുള്ള റോഡ് നിർമ്മിച്ചത്.പ്രസ്തുത ഭാഗം കൂടി പൂർത്തിയാകുമ്പോൾ വളരെ വേഗം ഈരാണിമുക്കിൽ നിന്നും തലവിളഭാഗത്ത് നിന്നും, വേഗം കിളിമാനൂർ ആറ്റിങ്ങൽ ഭാഗത്തേക്ക് യാത്ര ചെയ്യാനാകും.

ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ നിർമ്മാണ ഉദ്ഘാടനം നടത്തിയ യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐഎസ് ദീപ അദ്ധ്യക്ഷയായിരുന്നു. വാർഡ് മെമ്പർ വി.എസ് പ്രസന്ന സ്വാഗതം പറഞ്ഞു. കരവാരം ബാങ്ക് പ്രസിഡൻ്റ് എസ്.മധുസൂധനകുറുപ്പ് ,സി.പി.ഐ എം കരവാരം എൽ.സി സെക്രട്ടറി എസ്.എം.റഫീക്ക് എന്നിവർ സംസാരിച്ചു,

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!