മംഗലപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണി ആക്കിയ കേസ്സിലെ പ്രതിയെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്വൈ സുരേഷിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ചിറയിൻകീഴ് ,കൂന്തള്ളൂർ പറമ്പിൽ വീട്ടിൽ മോൻ കുട്ടൻ എന്ന് വിളിക്കുന്ന സുഷാജ് ( 26) ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ ആറ് മാസമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച് വരുകയായിരുന്നു. ഗർഭിണി ആയതറിഞ്ഞ് ബന്ധത്തിൽ നിന്ന് പിൻമാറുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് ഒളിവിൽ പോകാനായി സുഹൃത്തുമായി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിlan അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ മംഗലപുരം പോലീസ് ഇൻസ്പെക്ടർ പി.ബി. വിനോദ്കുമാർ , സബ്ബ് ഇൻസ്പെക്ടർ വി.തുളസീധരൻ നായർ പ്രത്യേക അന്വേഷണ സംഘത്തിലെ സബ്ബ് ഇൻസ്പെക്ടർ ഫിറോസ്ഖാൻ , എ.എസ്.ഐ മാരായ ബി.ദിലീപ് , ആർ.ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ പിടികൂടിയത്.