ഒറ്റൂർ : ജില്ലാ പഞ്ചായത്ത് ഒറ്റൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ നിർമാണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് അംഗം എസ് ഷാജഹാൻ അധ്യക്ഷനായി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി പി മുരളി മികച്ച കർഷരെയും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി രഞ്ജിത്ത്, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുന്ദരേശൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
സി എസ് രാജീവ്, പഞ്ചായത്തംഗം രതീഷ്, ഒറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി കാന്തിലാൽ, എൻ മുരളീധരൻ എന്നിവർ സംസാരിച്ചു. പ്രമീള ചന്ദ്രൻ സ്വാഗതവും ഡെയ്സി നന്ദിയും പറഞ്ഞു.