ട്വന്റി 30 സസ്‌റ്റൈനബിൾ അസോസിയേഷൻ ഒഫ് കേരള തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കിടയിൽ ചിറയിൻകീഴ് താലൂക്കിൽ നടത്തിയ സർവേയിൽ ഏറ്റവും മികച്ച ഗ്രാമപഞ്ചായത് അംഗമായി ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ശാർക്കര വാർഡ് അംഗം ബേബി തിരഞ്ഞെടുക്കപ്പെട്ടു. കേരള കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിംഗ് ടെയ്ലറിംഗ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കാവൂർ കൃഷ്ണകുമാർ സ്വവസതിയിൽ എത്തി സ്നേഹോപഹാരം നൽകി ആദരിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത് പ്രതിപക്ഷ നേതാവ് മോനി ശാർക്കര,മഹിളാ കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് വത്സല,നേതാക്കളായ ജോസ് ജൂലിയൻ, അഭിലാഷ് ഭജനമഠം,സുജിത് മോഹൻ,ചിറയിൻകീഴ് ബിനു തുടങ്ങിയവർ പങ്കെടുത്തു