ചെറുന്നിയൂർ : മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി (CMLRRP) നവീകരിക്കുന്ന ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ രണ്ട് പ്രധാന റോഡുകളുടെ നിർമ്മാണോദ്‌ഘാടനം അഡ്വ ബി സത്യൻ എംഎൽഎ നിർവഹിച്ചു.
വെള്ളിയാഴ്ചക്കാവ് -പുത്തൻകടവ്, ദളവാപുരം -ചുടുകാട് റോഡ് എന്നിവയാണ് പുനരുദ്ധാരണം നടത്തുക. എത്രയും വേഗം നിർമ്മാണം പൂർത്തീകരിച്ചു നാടിനു സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്ന് എംഎൽഎ പറഞ്ഞു. ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവപ്രകാശ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രജനി അനിൽ,ശിവകുമാർ, ബാലകൃഷ്ണൻ നായർ, ഇർഫാൻ തുടങ്ങിയവർ പങ്കെടുത്തു.