പനവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഖരമാലിന്യ സംസ്കരണ രംഗത്ത് ശുചിത്വ പദവി പ്രഖ്യാപനം നടന്നു. ഗ്രാമപഞ്ചായത്ത് മിനി ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി.ബിജു പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.എസ്.വി.കിഷോര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്.മിനി , ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സുഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.സുനില്‍,കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ എസ്.സുനിത,ഹരിത കര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ശുചിത്വ പദ്ധവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതിഞ്ജയും എടുത്തു