പാങ്ങോട് : പാങ്ങോട് ഗ്രാമ പഞ്ചായത്തിൽ വട്ടക്കരിക്കകം ഹിൽവ്യൂ എസ്റ്റേറ്റിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. എസ്റ്റേറ്റിൽ പണി നടക്കുന്നതിനിടയിൽ ആണ് പെരുമ്പാമ്പിനെ കണ്ടത്. 10 കിലോയിൽ കൂടുതൽ ഭാരമുള്ള പെരുമ്പാമ്പിനെ സാമൂഹിക പ്രവർത്തകനായ വട്ടക്കരിക്കകം ഷാനവാസ് ആണ് പിടികൂടിയത്. പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ എത്തുകയും ഷാനവാസ് പെരുമ്പാമ്പിനെ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.
വീഡിയോ :
https://www.facebook.com/153460668635196/posts/674397169874874/