മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ ഇനി ഇ -ഗവേർണൻസ് സിസ്റ്റത്തിൽ.

eiZXS1U85819

 

മംഗലപുരം : സംസ്ഥാനത്ത് പഞ്ചായത്ത്‌ ഭരണ സംവിധാനം ഇന്റെർഗ്രെറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്മെന്റ് സിസ്റ്റം വഴി ജനങ്ങൾക്ക്‌ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളിലേക്കു കടക്കുന്നു. ഇതിലൂടെ സംസ്ഥാനത്ത്‌ ഗ്രാമ പഞ്ചായത്തുകളിൽ ഫയലുകൾ കൈകാര്യം ചെയ്യാനുള്ള വെബ്അധിഷ്‌ഠിത ഏകജാലകം നിലവിൽ വരും.

നൂറു ദിന പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയത പരിപാടി മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ഡെപ്യുട്ടി സ്പീക്കർ വി. ശശി ആദ്യഅപേക്ഷയുടെ സർട്ടിഫിക്കറ്റ് അപേക്ഷകന് നൽകി കൊണ്ട് നിർവ്വഹിച്ചു. പ്രസിഡന്റ്‌ വേങ്ങോട് മധു, വൈസ് പ്രസിഡന്റ് സുമ ഹരിലാൽ, വികസന ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ. വിദ്യാഭ്യാസ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ ജയ്മോൻ, കവിത മുംതാസ്, സി. പി. സിന്ധു, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!