നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൻറെ ചില്ലു തകർത്തു

വെമ്പായം: നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൻറെ ചില്ലു തകർത്തു. ചീരാണിക്കര ജങ്‌ഷനിൽ നിർത്തിയിട്ടിരുന്ന സിറ്റി ഡിപ്പോയിൽ നിന്നുള്ള ബസിൻറെ പുറകിലത്തെ ചില്ലാണ് സാമൂഹികവിരുദ്ധർ തകർത്തത്.

രാത്രി 11.30-നുള്ള ബസ് ചീരാണിക്കര ജങ്‌ഷനിൽ നിർത്തിയിടും. ശേഷം രാവിലെ 4.30-ന്‌ തിരിച്ച് കിഴക്കേക്കോട്ടയിലേക്കു പോകും. രാവിലെ പുറപ്പെടുന്നതിനായി ബസിലേക്ക്‌ ഡ്രൈവറും കണ്ടക്ടറും എത്തുമ്പോഴാണ് ബസിൻറെ ചില്ലകൾ പൊട്ടിയിരിക്കുന്നത് കാണുന്നത്. വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!