പോത്തൻകോട് : വാവറ അമ്പലം ആനക്കോട് ലക്ഷംവീട്ടിൽ താമസിക്കുന്ന അരുണിനെ വീട്ടിൽ കയറി തലക്കും, മുതുകത്തും വെട്ടി പരിക്കേൽപ്പിച്ച കേസ്സിലെ പ്രതി ആനക്കോട് ലക്ഷം വീട്ടിൽ താമസിക്കുന്ന സംഗീത് രാജ് (29) (ശ്രീകുട്ടൻ)എന്നും അറിയ പെടുന്ന സംഗീത് രാജനെയാണ് പോത്തൻകോട് പോലീസ് അറസ്റ്റു ചെയ്തു. ഈ മാസം ഇരുപത്തി രണ്ടാം തീയതി വീട്ടിൽ കുടുബവുമായി ടി.വി കണ്ടു കൊണ്ടിരുന്ന അരുണിനെ ആനക്കോടുള്ള സരുണും സംഗീതുo ചേർന്ന് അമ്മയുടെയും, സഹോദരിയുടെയും മുന്നിൽ വച്ച് വാളും വെട്ടുകത്തിയും ഉപയോഗിച്ച് തലക്കും മുതുകത്തും വെട്ടി പരിക്കേൽപ്പിച്ചു. കോളനിയിൽ കുടിവെള്ളത്തിനായി വച്ചിരിക്കുന്ന പൈപ്പിൽ വെള്ളം കിട്ടാത്തതു കൊണ്ട് അരുണും സുഹൃത്തും ചേർന്ന് ടാങ്കിൽ നിന്നും വരുന്ന കുടിവെള്ളം എല്ലാവർക്കും കിട്ടുന്നതിനായി അവിടവിടെ വാൽവ് വച്ച് കുടിവെള്ളം എല്ലാവർക്കും കിട്ടുന്നതിനു വേണ്ടി ശ്രമിച്ചതുകൊണ്ടുള്ള വിരോധമാണ് അരുണിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഈ കേസ്സിലെ ഒന്നാം പ്രതിക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ ഹാജരാക്കി റിമാന്റ് ചെയ്തു. പോത്തൻകോട് പോലീസ് ഇൻസ്പെക്ടർ ഗോപി, സബ്: ഇൻസ്പെക്ടർ അജീഷും സംഘവും ചേർന്നാന്ന് അറസ്റ്റ് ചെയ്തത്,