ഒറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഒറ്റൂർ മാമ്പഴക്കോണം ഏലായിലെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി പി മുരളി ഉദ്ഘാടനം ചെയ്തു. ഒറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി കാന്തിലാൽ അധൃക്ഷനായി. ബാങ്ക് സെക്രട്ടറി അനിൽകുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുനന്ദ രേഷ്മ, ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എസ് രാജീവ് എന്നിവർ പങ്കെടുത്തു