കാപ്പില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുതായി നിര്‍മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം വി. ജോയ് എം.എല്‍.എയും സി.സി.ടി.വി ക്യാമറകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി. രഞ്ജിത്തും നിര്‍വഹിച്ചു. 67 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നാല് ക്ലാസ് മുറികളാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡ് ശൈലേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത എസ് ബാബു,ഇടവ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹര്‍ഷദ് സാബു, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബാലിക്, സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീബ, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.