കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം ഓൺലൈൻ വിദ്യാഭ്യാസം മികവുറ്റതാക്കിമാറ്റുന്നതന് വേണ്ടി കുട്ടികൾക്ക് വർക്ക് ഷീറ്റുകൾ തയ്യാറാക്കി നൽകുന്നു.വഴികാട്ടി എന്ന പേരിലാണ് ഒന്നു മുതൽ ഏഴ് വരെ ക്ലാസുകൾക്ക് വർക്ക് ഷീറ്റ് തയ്യാറാക്കി നൽകുന്നത്. ജൂൺ ഒന്നു മുതൽ ഓണാവധി വരെ നടന്ന ക്ലാസുകൾക്കനുസരിച്ചാണ് ഇംഗ്ലീഷ് മലയാളം മീഡിയം തിരിച്ച് പ്രവർത്തനങ്ങൾ തയ്യാറാക്കിയിരികുന്നത്. ജൈവികമായ ക്ലാസ് അനുഭവം ഈ അധ്യന വർഷം കുട്ടികൾക്ക് ലഭ്യമായിട്ടില്ല. ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും ഈ വർക്ക് ഷീറ്റിലൂടെ സാധ്യമാണ്.ഓൺലൈൻ ക്ലാസുകൾക്ക് ശേഷം അധ്യാപകർ വ്യക്തികത പിന്തുണ നൽകുന്നതിനോടൊപ്പം ഒക്ടോബർ 9 നുള്ളിൽ എല്ലാ കുട്ടികളിലും വർക്ക് ഷീറ്റുകൾ എത്തിക്കുകയാണ് ലക്ഷ്യം.അധ്യാപകരുടെയും രക്ഷാകർത്താക്കളുടേയും പിന്തുണയോടെ പ്രവർത്തനങ്ങൾ കുട്ടികൾ പൂർത്തിയാക്കി 23 ന് വിദ്യാലയങ്ങളിൽ വർക്ക് ഷീറ്റുകൾ തിരിച്ചെത്തിക്കണം. കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് പഞ്ചായത്ത് കേന്ദ്രങ്ങൾ വഴി വർക്ക് ഷീറ്റുകൾ വിദ്യാലയങ്ങൾക്ക് കൈമാറും.മൂതല ഗവ എൽ പി എസിൽ വച്ച് വർക്ക് ഷീറ്റുകളുടെ ബ്ലോക്ക് തല വിതരണോത്ഘാടനം പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി നിർവ്വഹിച്ചു.ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബു വി ആർ പദ്ധതി വിശദീകരിച്ചു. അധ്യാപക പരിശീലകരായ വിനോദ് ടി, വൈശാഖ് കെ എസ്, പ്രഥമാധ്യാപകരായ റജീനാ ബീഗം, മനോജ് കുമാർ എന്നിവർ പങ്കെടുത്തു.