പൂവച്ചല്‍ : മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശന ശതവാര്‍ഷിക സ്മാരകമായി പൂവച്ചല്‍ ഗവ യു പി സ്കൂളില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചു . വിദ്യാലയത്തില്‍ അറിവു തേടിയെത്തുന്ന ഒാരോ കുട്ടിയിലും വിദ്യാലയം സന്ദര്‍ശിക്കുന്ന വ്യക്തികളിലും ഗാന്ധിചിന്തകളുണര്‍ത്തുന്നതിനു വേണ്ടിയാണ് പി ടി എയുടെ നേതൃത്വത്തില്‍ സ്കൂള്‍ മുറ്റത്ത് ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചത് . ഗാന്ധി പ്രതിമയുടെ അനാച്ഛാദനം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഒാര്‍ഡിനേറ്റും പ്രശസ്ത കവിയുമായ മുരുകന്‍ കാട്ടാക്കട നിര്‍വഹിച്ചു . ഗാന്ധിയന്‍ ചിന്തകള്‍ തമസ്കരിക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുമ്പോള്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചുകൊണ്ട് കുഞ്ഞുമനസുകളില്‍ ഗാന്ധിസ്നേഹം വളര്‍ത്തുന്നതിന് മുന്‍കൈയെടുത്ത പി ടി എ ഭാരവാഹികളെയും അധ്യാപകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു . തദവസരത്തില്‍ പ്രതിമ നിര്‍മിച്ച ശില്പി പൂവച്ചല്‍ ഷമ്മിയെ ആദരിക്കുകയും ചെയ്തു . പി ടി എ പ്രസിഡന്റ് ജി ഒ ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മിസ്ട്രസ് എസ് ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അരുണ്‍കുമാര്‍ നന്ദിയും അറിയിച്ചു . എസ് എം സി ചെയര്‍മാന്‍ എ നാസറുദീന്‍ , എം പി ടി എ ചെയര്‍പേഴ്സന്‍ പ്രവീണ , മുന്‍ പി ടി എ പ്രസിഡന്റ് ഹബീബ് , മുന്‍ അധ്യാപിക ശ്രീകല , സീനിയര്‍ അസിസ്റ്റന്റ് ജി ലതകുമാരി , എസ് ആര്‍ ജി കണ്‍വീനര്‍ സ്റ്റുവര്‍ട്ട് ഹാരീസ് എന്നിവര്‍ സംസാരിച്ചു