കാരേറ്റ് : കാരേറ്റിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം തെറ്റി കുഴിയിലേക്ക് ഇടിച്ചിറങ്ങി. കിളിമാനൂരിൽ നിന്നും തെങ്ങി കോട് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് നിയന്ത്രണം തെറ്റി ഓട നിർമ്മാണത്തിന് വേണ്ടി എടുത്ത കുഴിയിലേക്ക് ഇടിച്ചിറങ്ങിയത്.മൂന്നു മണിക്കൂറോളം കല്ലറ – കാരേറ്റ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. യാത്രക്കാർ കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി.