സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പാളയംകുന്ന് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെതായി ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
രണ്ട് പുതിയ മന്ദിരങ്ങളിലായി 18 ആധുനിക ഹൈടെക് ക്ലാസ്സ് മുറികളാണ് പദ്ധതിയുടെ ഭാഗമായി പാളയംകുന്ന് സ്‌കൂളില്‍ നിര്‍മ്മിക്കുന്നത്. കിഫ്ബി അനുവദിച്ച മൂന്ന് കോടി ധന സഹായത്തോടെയാണ് ഇവ പൂര്‍ത്തികരിക. ശിലാഫലകം വി. ജോയ് എം. എല്‍. എ അനാശ്ചാദനം ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ യൂസഫ്, ഇലകമണ്‍ പഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല, വൈസ് പ്രസിഡന്റ് ബി. എസ് ജോസ്, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.