ആറ്റിങ്ങൽ : യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.കൊടുമൺ നവോദയ ജംഗ്ഷനിൽ ഷീജാ ഭവനിൽ വിശ്വനാഥന്റെ മകൻ ഉണ്ണി (58) ആണ് അറസ്റ്റിലായത്.
ഒക്ടോബർ ആറിന് ഉച്ചയ്ക്ക് ആറ്റിങ്ങൽ സബ് ട്രഷറിക്ക് മുന്നിൽനിന്നും മാമം ഗ്രൗണ്ടിൽ ഡ്രൈവിംഗ് പ്രാക്ടീസിനായി പോകുന്നതിന് ഓട്ടോറിക്ഷയിൽ കയറിയ യുവതിയോട് മോശമായ രീതിയിൽ പെരുമാറുകയും യുവതി പറഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്താതെ വിജനമായ ശീവേലി കോണം ഇട റോഡിലേക്ക് ഓട്ടോ ഓടിച്ചു കൊണ്ടുപോവുകയും ചെയ്തു.
ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ സുരേഷിൻറെ നിർദ്ദേശാനുസരണം ഐ.എസ്.എച്ച്. ഒ ഷാജിയുടെ നേതൃത്വത്തിൽ എസ്. ഐ സനൂജ്, സി.പി. ഒ ലിബിൻ, സിയാസ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.