ഞെക്കാട്: കാറിൽ നിന്ന് ബാറ്ററി മോഷ്ടിച്ചതായി പരാതി. ഞെക്കാട് ബംഗ്ലാവിൽ വീട്ടിൽ രാഹുലിൻറെ കാറിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ബാറ്ററി മോഷണം പോയത്. ഉയരം കുറഞ്ഞ വീടിൻറെ ചുറ്റുമതിൽ ചാടികടന്നായിരിക്കാം മോഷ്ടാവ് അകത്ത് പ്രവേശിച്ചെതെന്ന് സംശയിക്കുന്നു. കാറിൻറെ ഏരിയലും ഇളക്കികൊണ്ട് പോയിട്ടുണ്ട്.