കാട്ടാക്കട മണ്ഡലത്തിലെ മാറനല്ലൂരിൽ പണി പൂർത്തിയായ വെെദ്യുതി ശ്മശാനമായ “ആത്മനിദ്രാലയം’ മന്ത്രി എ സി മൊയ്തീൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്‌തു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. അടൂർ പ്രകാശ് എംപി മുഖ്യാതിഥിയായി. ഒ രാജഗോപാൽ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം വി ആർ രമകുമാരി തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് രമ സ്വാഗതം പറഞ്ഞു.
മാറനല്ലൂർ കുക്കിരിപാറയിൽ 2004ൽ പഞ്ചായത്ത് കൈമാറിയ 1.5 ഏക്കർ സ്ഥലത്താണ് സംസ്ഥാന സർക്കാർ വിഹിതമായ 50 ലക്ഷം രൂപയുൾപ്പെടെ 1.23 കോടി രൂപ ചെലവഴിച്ച് നിർമിച്ച വൈദ്യുതി ശ്മശാനം. ഒക്ടോബർ 17 മുതൽ പ്രവർത്തനം തുടങ്ങും.
