ആറ്റിങ്ങൽ : ആറ്റിങ്ങൽ – വീരളം റോഡ് ഫുഡ് പാത്ത് നിർമ്മാണം ആറ്റിങ്ങൽ എം.എൽ.എ അഡ്വ.ബി.സത്യൻ നേരിട്ട് കണ്ട് വിലയിരുത്തി നിർദ്ദേശങ്ങൾ നൽകി.
മരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ നിർമ്മാണം പുരോഗമിക്കുന്ന പാലസ് റോഡിൻ്റെ ഭാഗമായാണ് വീരളം റോഡും ഫുഡ് പാത്തും നവീകരിക്കുന്നത്. ഏറ്റവും കൂടുതൽ വെള്ളക്കെട്ടുണ്ടായിരുന്ന വീരളം ക്ഷേത്രത്തിൻ്റെ മുന്നിലെ ഭാഗം ഇൻ്റർലോക്ക് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കി. വിരളം മുതൽ ടൗൺ യുപിഎസ് ജംഗ്ഷൻ വരെയുള്ള നഗരസഭയുടെ റോഡ് മരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കുകയാണ്. പൊളിഞ്ഞ സ്ലാബുകൾ മാറ്റി ഓടകൾ നവീകരിക്കുകയാണ്.
ടൗൺ യുപിഎസ്, ഡയറ്റ് യുപിഎസ്, ഗേൾസ് സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും വഴിയാത്രക്കാർക്കും സുരക്ഷിതമായി സഞ്ചരിക്കാൻ ഫുഡ് പാത്തും കൈവരിയും തയ്യാറാകുന്നു. ഫുട്ട്പാത്ത് കയ്യേറ്റം പൂർണ്ണമായും ഒഴുവാക്കി.