ചിറയിൻകീഴ്: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും തിരുവനന്തപുരം ജില്ലയിൽ കയർ തൊഴിലാളി പെൻഷൻ ലഭിച്ചിരുന്ന കയർ തൊഴിലാളികളിൽ മസ്റ്ററിംഗ് നടത്താത്ത കാരണത്താലും മസ്റ്ററിംഗ് പൂർത്തീകരിക്കാൻ കഴിയാത്ത കാരണത്താലും പെൻഷൻ ലഭിക്കാത്തവർ ഒക്ടോബർ 15 നകം ആധാർ കാർഡും, പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടു ഹാജരായി പെൻഷൻ മസ്റ്ററിംഗ് നടത്തേണ്ടതാണ്. ശാരീരിക ബുദ്ധിമുട്ടുളളവർക്ക് ഹോം മസ്റ്ററിംഗിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിൽ അപേക്ഷ നൽകിയാൽ ആയതിനുളള സൗകര്യം ലഭിക്കുന്നതാണ്. കയർ ക്ഷേമനിധി ബോർഡിൽ നിന്നും പുതിയതായി പെൻഷൻ ലഭിക്കുന്നതിനായി 2020 ആഗസ്റ്റ് മാസം വരെ പെൻഷന് / കുടുംബ പെൻഷന് അപേക്ഷ സമർപ്പിച്ചിട്ടുളള കയർ തൊഴിലാളികളും മേൽപ്പറഞ്ഞ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്റർ ചെയ്യേണ്ടതാണ്.
ഏതെങ്കിലും കാരണത്താൽ മസ്റ്റർ പരാജയപ്പെടുന്നവർ അക്ഷയ കേന്ദ്രത്തിൽ നിന്നുളള മസ്റ്റർ ഫെയിൽ റിപ്പോർട്ടും, ബന്ധപ്പെട്ട അധികാരികൾ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റും സഹിതം ഒക്ടോബർ 16നകം ക്ഷേമനിധി ബോർഡിന്റെ ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷ നൽകേണ്ടതാണെന്ന് റീജിയണൽ ഓഫീസർ അറിയിച്ചു