അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വാക്കം കുളം റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.
കേരള സർക്കാരിന്റെ മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി പ്രകാരം ഇവിടെ മുപ്പത്തോളം വീടുകൾ നിർമ്മിച്ചിരുന്നു. ഈ പ്രദേശത്താണ് പുതുതായി റോഡ് നിർമ്മിക്കുന്നത്.റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. പയസ്, എസ്.പ്രവീൺ ചന്ദ്ര, എൽ.സ്കന്ദ കുമാർ, മിഥുൻ എന്നിവർ പങ്കെടുത്തു.