ഖരമലിന്യ സംസ്കരണത്തിന് അടിസ്ഥാന സൗകര്യമൊരുക്കുന്ന പ്രവർത്തനങ്ങൾ നിർവഹിക്കുന്ന കേരളത്തിലെ 501 ഗ്രാമ പഞ്ചായത്തുകൾക്ക് ശുചിത്വപദവി നൽകുന്നതിന്റെ ഭാഗമായി നാവായിക്കുളം ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട എം എൽ എ അഡ്വക്കേറ്റ് വി ജോയി നിർവഹിച്ചു.
സർട്ടിഫിക്കറ്റും മോമെന്റൊയും എം എൽ എ പ്രസിഡന്റിന് കൈമാറി.
പ്രസിഡന്റ് കെ തമ്പി അധ്യക്ഷൻ ആയ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു കെ സ്വാഗതം പറഞ്ഞു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് മണിലാൽ, മെമ്പർമാരായ ദേവദാസ്, മഞ്ജുഷ, സെക്രട്ടറി ബൽജിത്ത് ജീവൻ, അസിസ്റ്റന്റ് സെക്രട്ടറി നജീമുദ്ദിൻ, നിർവഹണ ഉദ്യോഗസ്ഥൻ ഷിബു എന്നിവർ സംസാരിച്ചു.