മാണിക്കൽ ഗ്രാമ പഞ്ചായത്ത് ശുചിത്വ പദവി കരസ്ഥമാക്കി

IMG-20201011-WA0051

 

മാണിക്കൽ : മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചു ശുചിത്വ പദവി നേടിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു . പഞ്ചായത്ത് തല പ്രഖ്യാപനം ജില്ല പഞ്ചായത്ത് അംഗം വൈ. വി ശോഭ കുമാർ നിർവഹിക്കുകയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത എസ്സിന് അനുമോദന പത്രവും ട്രോഫിയും കൈമാറുകയും ചെയ്തു.

ഹരിതകർമ സേനയുടെ മികവുറ്റ പ്രവർത്തനങ്ങളാണ് പഞ്ചായത്തിന് ഈ നേട്ടത്തിനു അർഹമാക്കിയത് . 78 പോയിന്റ് നേടി മാണിക്കൽ ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ആറാം സ്ഥാനത്തു എത്തി. ചടങ്ങിൽ വൈസ് പ്രസിഡന്റ് കുതിരകുളം ജയൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സദാശിവൻ നായർ , ലേഖ കുമാരി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് , മെമ്പർമാരായ അനില , ലതിക , സെക്രട്ടറി പ്രേം ശങ്കർ, അസിസ്റ്റന്റ് സെക്രട്ടറി പ്രവീൺ പി. ഐ, വി ഇ ഒ സുമീറ , സിഡിഎസ് ചെയർപേഴ്സൺ വിജയകുമാരി , ഹരിതകർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!