കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍കോണം, വിതുര ഗ്രാമപഞ്ചായത്തിലെ ചെറ്റച്ചല്‍, തേവിയോട്, പേപ്പാറ, മേമല, തല്ലച്ചിറ, കിഴുവിലം ഗ്രാമപഞ്ചായത്തിലെ കിഴുവിലം, കൂന്തള്ളൂര്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അവശ്യ സേവനങ്ങള്‍ക്കു മാത്രമേ ഈ പ്രദേശത്ത് പ്രവര്‍ത്തന അനുമതിയുള്ളു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.
കണ്ടെയിന്മെന്റ് സോണ്‍ പിന്‍വലിച്ചു.
തിരുപുറം ഗ്രാമപഞ്ചായത്തിലെ ഇരുവൈക്കോണം, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെള്ളൂര്‍കോണം, ചാവര്‍കോട്, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ മണ്ണന്തല(എസ്.എന്‍ നഗര്‍, പേരാപൂര് പ്രദേശങ്ങള്‍ ഒഴികെ),പി.ജി റസിഡന്‍സ് അസോസിയേഷന് പ്രദേശങ്ങള്‍ (പെരുന്താന്നി വാര്‍ഡ്) എന്നിവയെ കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.