ആനാട് ഗ്രാമപഞ്ചായത്ത് വേങ്കവിള വാര്‍ഡില്‍ പുതുതായി പണികഴിപ്പിച്ച അംഗന്‍വാടി മന്ദിരത്തിന്‍റെ ഉദ്ഘാടനം എം.എല്‍.എ. ഡി.കെ മുരളി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വേങ്കവിള സജി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആനാട് ജയന്‍, വൈസ് പ്രസിഡന്‍റ് ഷീല, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബാ ബീവി, ആനാട് ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്‍റ് കെ.രാജേന്ദ്രന്‍, ഷൈജുകുമാര്‍, കെ.ശേഖരന്‍, എം.ജി.ധനീഷ്, ആര്‍.ആര്‍.ഷാജി, സി.ഡി.പി.ഒ ഷിജിത, സൂപ്പര്‍വൈസര്‍ അനുശ്രീ, ഗിരീഷ് ബി.നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു