പഴയകുന്നുമ്മേൽ : അതിജീവനത്തിന് ജൈവ വൈവിധ്യത്തിന്റെ ആയിരം പച്ചത്തുരുത്തുകൾ പൂർത്തീകരണ പ്രഖ്യാപനവും, റിപ്പോർട്ട് പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഇന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ നടന്ന പച്ചത്തുരുത്ത് പൂർത്തീകരണ പ്രഖ്യാപനം അഡ്വ ബി സത്യൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, പി. സുനിൽ, അസിസ്റ്റന്റ് സെക്രട്ടറി,കെ. എസ്. ഷിബു, വി. ജി. പോറ്റി, എസ്. ജാഫർ, സത്യശീലൻ(ഹരിത കർമ സേനാ ജില്ലാ കോർഡിനേറ്റർ ) തുടങ്ങിയവർ പങ്കെടുത്തു.