Search
Close this search box.

പെരുങ്കുഴി കയർ വ്യവസായ സംഘത്തിൽ ഓട്ടോമാറ്റിക് സ്പിന്നിങ് മെഷിനുകൾ

eiGMTPN92019

 

പെരുങ്കുഴി കയർ വ്യവസായ സഹകരണ സംഘത്തിൽ 20 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്ഘാടനം ധനമന്ത്രി തോമസ് ഐസക് ഓൺലൈനായി നിർവഹിച്ചു.

കയർ മേഖലയെ ഊർജസ്വലമാക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. കയർ തൊഴിലാളികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി കയർ വ്യവസായ രംഗത്ത് മികച്ച മുന്നേറ്റമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

200ഓളം തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന കയർ സംഘമാണ് പെരുങ്കുഴി കയർ വ്യവസായ സഹകരണ സംഘം. കയർ വകുപ്പിന്റെ നേതൃത്വത്തിൽ എൻ.സി.ഡി.സിയുടെ സഹായത്തോടെ ഒരു കോടി രൂപ ചെലവഴിച്ചാണ് 20 സ്പിന്നിംഗ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്.

പെരുങ്കുഴി കയർ വ്യവസായ സഹകരണ സംഘത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ മെഷീന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ്, അഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ അജിത്, പഞ്ചായത്ത് അംഗങ്ങൾ, സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!