മംഗലപുരം : ദേശീയപാതയിൽ മംഗലപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. മംഗലാപുരം പെട്രോൾപമ്പിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന സിഫ്റ്റ് കാറിൻറെ എഞ്ചിൻ റൂമിലാണ് തീ പിടിച്ചത്. ആറ്റിങ്ങൽ നിന്നും ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. കുളത്തൂർ സ്വദേശിയുടെ കാറാണെന്ന് പറയപ്പെടുന്നു. .