Search
Close this search box.

ഓട്ടോറിക്ഷാ മോഷണം, ഒന്നാം പ്രതി ആറ്റിങ്ങലിൽ അറസ്റ്റിൽ

IMG-20201023-WA0067

 

ആറ്റിങ്ങൽ : ഓട്ടോറിക്ഷാ മോഷ്ടിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് അറസ്റ്റിലായത്. കൊല്ലം, മയ്യനാട്, വലിയവിള, ഷീബാ നിവാസിൽ മനുവാണ് അറസ്റ്റിലായത്. ഈ കേസിലെ രണ്ടാം പ്രതി രശ്മി (27)യെ നേരത്തെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലം,പള്ളിമൺ പുലിയില മുസ്ലിം പള്ളിക്ക് സമീപം തെങ്ങുവിള വീട്ടിൽ പ്രമോദിന്റെ വക ആറ്റിങ്ങൽ ടിബി ജംഗ്ഷനിലുള്ള പി.കെ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് മുൻവശം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സെപ്റ്റംബർ 4ന് രാത്രി 8 മണിയോടെയാണ് സംഭവം. രണ്ടു പേർ ചേർന്നാണ് മോഷണം നടത്തിയത്.
സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തിൽ സി.ഐ ഷാജി എസ്,എസ്.ഐമാരായ സനൂജ് എസ്, ജോയ് കെ, ഷാഡോ എസ്‌ഐ ഫിറോസ്, എഎസ്‌ഐ ദിലീപ്, എ.എസ്.ഐ താജുദ്ദീൻ , എ. എസ്‌ഐ പ്രദീപ്‌, ഷാഡോ പോലീസ് അംഗം ബിജു, എന്നിവവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

https://attingalvartha.com/2020/10/autorikshaw-theft/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!