Search
Close this search box.

ആറ്റിങ്ങൽ നഗരസഭ അമ്പലംമുക്ക് 13-ാം വാർഡിലെ കോണത്ത് റോഡ് റീ ടാറിംഗ് ഉടൻ

eiEN5Y310223_compress38

 

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ അമ്പലംമുക്ക് 13-ാം വാർഡിലെ കോണത്ത് റോഡ് റീ ടാറിംഗ് ഉടൻ ആരംഭിക്കും. കോണത്ത് റോഡിനെ 2020 ലെ പദ്ധതിയിൽ ഉൾപ്പെടുത്തി റീ ടാറിംഗിന് വേണ്ടി ഇക്കഴിഞ്ഞ ജൂലൈ മാസം നഗരസഭ 2 തവണ ടെണ്ടർ ക്ഷണിച്ചിരുന്നു. എന്നാൽ ടാറിംഗ് ജോലി നഷ്ട്ടത്തിലാണ് എന്ന കാരണത്താൽ കരാറുകാർ ആരും തന്നെ പണി ഏറ്റെടുത്തിരുന്നില്ല. ഈ സാഹചര്യം വാർഡ് കൗൺസിലർ റ്റി.ആർ. കോമളകുമാരി ചെയർമാൻ എം.പ്രദീപിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് ചെയർമാന്റെ നിർദ്ദേശ പ്രകാരം കരാറുകാരനായ റിയാസ് പണി ഏറ്റെടുക്കുകയും ആയിരുന്നു. ഏകദേശം 20 കുടുംബങ്ങളാണ് ഈ റോഡിന് സമീപം താമസിക്കുന്നത്. 260 മീറ്റർ നീളത്തിൽ റീ ടാറിംഗും, 20 മീറ്റർ സൈഡ് റോഡ് കോൺക്രീറ്റുമാണ് ഈ പണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് ലക്ഷത്തി അമ്പതിനായിരം രൂപയാണ് നഗരസഭ ഇതിന് വേണ്ടി ചിലവഴിക്കുന്നത്. 2020 ഒക്ടോബർ മാസം 23 ന് ഇയാൾ ഉടമ്പടി കരാറിൽ ഒപ്പ് വച്ചിരുന്നു. തുടർന്ന് നവംബർ 2 ന് നടക്കുന്ന കൗൺസിലിൽ കരാർ അംഗീകരിക്കുകയും ഈ മാസം അവസാനത്തോടെ റീ ടാറിംഗ് പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കാനാകുമെന്ന് കോൺട്രാക്ടർ അറിയിച്ചു. പരിസരവാസികളുടെ ആശങ്ക അകറ്റുന്നതിന് വേണ്ടി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരാറുകാരനായ റിയാസിനെ സ്ഥലത്ത് വിളിച്ച് വരുത്തുകയും നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പടുത്തുകയും ആയിരുന്നു.

റോഡ് നിർമാണം ആരംഭിക്കാനിരിക്കവേ ചിലർ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും വികസന പ്രവർത്തനങ്ങളിൽ മുരടിച്ച് പോയ വാർഡിനെ ഇത്തരത്തിൽ വികസനത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചതാണ് ചില വികസന വിരോധികളുടെ ഉറക്കം കെടുത്തുന്നതെന്നും വാർഡ് വികസന കമ്മിറ്റി രക്ഷാധികാരി ദിലീപ് കുമാർ അറിയിച്ചു. സി.പി.എം വാർഡ് കമ്മിറ്റി സെക്രട്ടറി കരമേൽ വിജയൻ, അംഗങ്ങളായ അരവിന്ദാക്ഷൻ നായർ, അഖിൽ രാജ്, മനോജ് തുടങ്ങിയവർ വികസന വിശദീകരണ പരിപാടിയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!