മംഗലപുരം : മംഗലപുരം ഗ്രാമപഞ്ചായത്ത്
ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമിക്കുന്ന മുരുക്കുംപുഴ മുല്ലശേരി ഏലയിൽ പാറയിൽ റോഡിന്റെ നിർമാണോദ്ഘാടനം വി. ശശി എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, മംഗലപുരം ഏരിയ കമ്മിറ്റി സെക്രട്ടറി മധു മുല്ലശേരി,പൊതു പ്രവർത്തകരായ രാജൻ, സുനിൽ, ഷീബ, അനിൽകുമാർ, അബീഷ്, വേണു, ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.