Search
Close this search box.

നന്ദിയോട്ട് പ്രാവ് മോഷണ ശ്രമം പതിവാകുന്നു, പേരയം സ്വദേശിയുടെ വില കൂടിയ പ്രാവുകൾ മോഷണം പോയി..

ei44XGQ61457

 

നന്ദിയോട് : നന്ദിയോട് പേരയം ഭാഗത്തു നിന്നും വില കൂടിയ പ്രാവുകൾ മോഷണം പോയി. പേരയം കുടവനാട് ചിത്രാ ഭവനിൽ രാഹുലിന്റെ ഉടമസ്ഥതയിലുള്ള പതിനയ്യായിരത്തോളം രൂപ വിലവരുന്ന മുന്തിയഇനം പ്രാവുകളാണ് ഞായറാഴ്ച രാത്രിയോടെ മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് പാലോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം താന്നിമൂട് പേരയം ഭാഗങ്ങളിലെ പ്രാവ് വളർത്തുന്നവരുടെ വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മോഷണ ശ്രമം നടന്നതായി നാട്ടുകാർ അറിയിച്ചു.

ഇന്നലെ രാത്രി വീണ്ടും കുടവനാട്ടെ രാഹുലിന്റെ ശേഷിക്കുന്ന പ്രാവുകളെ സംരക്ഷിക്കുന്ന കൂടുകളുടെ പൂട്ടുകൾ തകർക്കാൻ ശ്രമം നടന്നു.മോഷണം പതിവാകുന്നത് മേഖലയിലെ സാധാരണക്കാരായ പ്രാവ് വളർത്തലുകാർക്ക് വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!