Search
Close this search box.

നാവായിക്കുളം കിഴക്കനേലയിൽ ലേഖയ്ക്കും മക്കൾക്കും ഇനി ഇരുട്ടിൽ തപ്പേണ്ട…

eiQ75M998820

 

നാവായിക്കുളം : നാവായിക്കുളം ഗ്രാമ പഞ്ചായത്ത് വാർഡ് 1 കിഴക്കനേലയിൽ കുളമട കുരീപച്ചയിൽ വീട്ടിൽ വിധവയായ ലേഖയ്ക്കും മക്കൾക്കും ഇനി ഇരുട്ടിൽ തപ്പേണ്ട. വാർഡ് മെമ്പർ ബിനു കെ നേരിട്ട് തന്നെ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു. ഹാജരാക്കേണ്ട എല്ലാ രേഖകളും അതാത് ഓഫീസുകളിൽ നിന്നും നേടി ഫയൽ ചെയ്ത് ഫീസ് അടച്ച് മാസങ്ങൾക്ക് മുൻപ് തന്നെ കണക്ഷൻ നൽകാമായിരുന്നിട്ടും കെ എസ് ഈ ബി പാരിപ്പള്ളി സെക്ഷൻ അധികാരികൾ ആദ്യം അത് നിരസിച്ചു. ക്ലിയറൻസ് ഇല്ല എന്ന വാദമാണ് അവർ ഉന്നയിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വാർഡ് അംഗം ബിനു കെഎസ്ഇബി കൊല്ലത്തെ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് കണക്ഷൻ നൽകാൻ അധികൃതർ തയ്യാറായത്.

വൈദ്യുതി കണക്ഷനോടൊപ്പം ആവശ്യമായ
ബൾബുകൾ, പഴയ ടീവി എന്നിവ നൽകുകയും ഡിഷ്‌ ടീവിയും സ്വന്തം ചെലവിൽ ഏർപ്പെടുത്തി നൽകുകയും ചെയ്തു .വാർഡ് മെമ്പർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പൊതുപ്രവർത്തകരായ ജാസ്സിം, ജോയ്കുമാർ,അരുൺ ഒരുമ, ഷജിൻ കുളമട ജസീം എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!