ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്ന് മുക്ക് – പൂവൻ മ്പാറ റോഡ് നാല് വരിപ്പാത വികസനം പുരോഗമിക്കുന്നു. അഡ്വ ബി സത്യൻ എംഎൽഎ നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ചു.
എക്സിക്യൂട്ടീവ് ഇൻ ജിനി യർ ജോതി, അസി.. എക്സി.. ഇൻജിനിയർ ഹരികുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. നിലവിൽ പൂവമ്പാറ ഹോമിയോ ആശുപത്രിക്ക് മുന്നിൽ നിന്നും കച്ചേരി നടയിലേക്ക് നീങ്ങുന്ന റോഡിൻ്റെ രണ്ടാം ഘട്ടം കച്ചേരി നടവരെ വരുന്ന ഭാഗം ബി.എം.ആൻ്റ് ബി.സിയിൽ റോഡ് ടാറിങ് നടത്താൻ, റോഡിനോട് കൂട്ടി ചേർത്ത ഭാഗം നിലവിലുള്ള റോഡിന് 50 സെ: മീറ്റർ താഴ്ത്തി റോഡിന് സമാനമായി ബെയ്സ് ചെയ്ത് ഉയർത്തിയ ശേഷം നിലവിലുള്ള റോഡുമായി ചേർത്ത് കൊണ്ടാണ് ടാറിങ് ജോലികൾ പൂർത്തിയാക്കുന്നത്.
പ്രസ്തുത ജോലികൾ പുരോഗമിക്കുന്നു.
നവംബർ 10ഓടെ പ്രസ്തുത ഭാഗം ട്ടാറിഗ് ആദ്യഘട്ടം (ബി.സി ) പൂർത്തിയാക്കും, തുടർന്ന് നാല് മുക്ക് മുതൽ മൂന്ന് മുക്ക് വരെയുള്ള ഭാഗം ടാറിങ് തുടങ്ങും. മധ്യഭാഗം കച്ചേരി നട മുതൽ നാല്മുക്ക് വരെ കെഎസ്ഇബി ലൈൻ മാറ്റി സ്ഥാപിക്കാനുണ്ട്. ഏതാനം വ്യക്തികളുടെ സ്ഥാപനങ്ങളുടെ മുൻവശത്തെ ഭാഗം വിട്ടുകിട്ടാനുണ്ട്. ആ ഭാഗം കൂടി ചേർത്ത് കൊണ്ടാകും നിർമ്മാണം പൂർത്തിയാക്കുക. പുതുവർഷത്തിൽ തന്നെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ.ബി. സത്യൻ എം.എൽ.എ അറിയിച്ചു.