യൂത്ത് കോണ്‍ഗ്രസ്സ് മംഗലപുരം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

eiB0NZR56737

 

മംഗലപുരം: സ്വര്‍ണ്ണക്കടത്തുമായ് ബന്ധപ്പെട്ട പ്രതികളെ സഹായിച്ചതിന് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിക്കും, മുഖ്യമന്ത്രിയുടെ ഓഫീസിനും, മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി ശിവശങ്കരനെ അറസ്റ്റ് ചെയ്തതെന്നും ഭരണഘടനാപരമായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് മംഗലപുരം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

കോണ്‍ഗ്രസ്സ്, യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മംഗലപുരം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് കെപിസിസി സെക്രട്ടറി എംഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഇളമ്പ ഉണ്ണികൃഷ്ണന്‍, ബിസി അജയരാജ്, പെരുങ്കുളം അന്‍സര്‍,മുരുക്കുംപുഴ സഞ്ജു, കുമാര്‍, ജി. ആർ അജിത്,നൗഷാദ്,അഭിജിത്ത്, ലൈലടീച്ചര്‍, മാക്സവെല്‍,സന്തോഷ്,സുധര്‍ശനന്‍,കമാല്‍പയറ്റുവിള,ശ്രീചന്ദ്മുരുക്കുംപുഴ,ശ്യാം,രതീഷ്,അമല്‍ തുടങ്ങിയവര്‍ സംസാരിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!