മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനു അർഹരായ വിജിലൻസ് സിഐ ജി. ബി. മുകേഷിനും, അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷനിലെ അസി. പോലീസ് സബ് ഇൻസ്‌പെക്ടർ വൈ. റിയാസിനും സ്വീകരണം നൽകി .

eiNFM9957261

 

 

വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനു അർഹരായ വിജിലൻസ് സിഐ ജി. ബി. മുകേഷിനും, അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷനിലെ അസി. പോലീസ് സബ് ഇൻസ്‌പെക്ടർ വൈ. റിയാസിനും കായിക്കരയിൽ സ്വീകരണം നൽകി . അഞ്ചുതെങ്ങ് ഉൾപ്പെടുന്ന കടയ്ക്കാവൂരിൽ ദീർഘ കാലം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ആയി ജി. ബി മുകേഷ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ഗവ കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ വൈ. റിയാസ് ഡി വൈ എസ് പി യുടെ സ്പെഷ്യൽ സ്‌ക്വാഡിൽ അംഗമായിരുന്നു. അഡ്വ. വി. ജോയി എം.എൽ.എ പൊന്നാട അണിയിക്കുകയും മൊമെന്റോകൾ നൽകുകയും ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ അംഗം എസ്. പ്രവീൺചന്ദ്ര അധ്യക്ഷത വഹിച്ചു.സജി കായിക്കര, രാജു ജോർജ്, അൻവിൻ മോഹൻ,വിജയ് വിമൽ,മിഥുൻ, എന്നിവർ പങ്കെടുത്തു..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!