Search
Close this search box.

കിളിമാനൂരിൽ കൈലാസം മേച്ചേരി ഇടവഴി റോഡിന്റെയും മണ്ഡപം – കാക്കാകുന്ന്‌ റോഡിന്റെയും നിർമാണോദ്ഘാടനം

eiB6B3135066

 

കിളിമാനൂർ : കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 2020-21 പദ്ധതിയിൽ നിന്ന് തുക ചെലവഴിച്ച് നവീകരിക്കുന്ന കൈലാസം മേച്ചേരി ഇടവഴി റോഡിന്റെയും മണ്ഡപം – കാക്കാകുന്ന്‌ റോഡിന്റെയും നിർമാണോദ്ഘാടനം അഡ്വ ബി സത്യൻ എംഎൽഎ നിർവഹിച്ചു.


രണ്ടു സ്ഥലങ്ങളിലായി നടന്ന ചടങ്ങിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷമി അമ്മാൾ അധ്യക്ഷത വഹിച്ചു.കൈലാസം മേച്ചേരി ഇടവഴി റോഡിന്റെ നിർമാണോദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ ഷാജുമോൾ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എ. ദേവദാസ്, എൽസിഎസ് പ്രകാശ്, മുൻ പ്രസിഡന്റ് കെ ജി പ്രിൻസ്, മെമ്പർ എസ്. അനിത എന്നിവർ പങ്കെടുത്തു.


മണ്ഡപം – കാക്കാകുന്ന്‌ റോഡിന്റെ നിർമാണ ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ എസ്. അനിത, സിപിഐഎം കിളിമാനൂർ എൽസി സെക്രട്ടറി പ്രകാശ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് മുരളീധരൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!